ദോഹ: ഉജ്വല സമരപാരമ്പര്യത്തിന്റെ ഉടമയും അസാമാന്യ നിശ്ചയദാർഢ്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുടെയും പ്രതീകമായിരുന്ന സി പി ഐ (എം)ന്റെ സ്ഥാപക നേതാവ്, കേരളത്തിന്റെ ജനകീയ നേതാവ് , മുൻ മുഖ്യമന്ത്രി സഖാവ് വി എസ് ന്റെ വിയോഗത്തിൽ സംസ്കൃതി ഖത്തർ അനുശോചനം രേഖപെടുത്തുന്നു. സംസ്കൃതിയുടെ പ്രവർത്തനങ്ങൾക്ക് എന്നും പ്രചോദമായിരുന്നു സഖാവ് വി എസ്. ......
കൊല്ലം സ്വദേശിനിയായ യുവതി ഷാർജയിൽ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. കൊല്ലം തേവലക്കര കോയിവിള മേലേഴത്ത് ജംക്ഷൻ അതുല്യ ഭവനിൽ എസ്.രാജശേഖരൻ പിള്ളയുടെ മകൾ ടി.അതുല്യ ശേഖറിന്റെ മരണവുമായി ബന്ധപ്പെട്ടാണ് അതുല്യയുടെ ഭർത്താവ് സതീഷ് ശങ്കറിനെ ജോലിയിൽനിന്നു പിരിച്ചുവിട്ടത്. ദുബായിലെ സ്വകാര്യ കമ്പനിയിൽ സൈറ്റ് എൻജിനീയറായിരുന്നു സതീഷ്. ......
ദോഹ: ജനാധിപത്യവും മാധ്യമ സ്വാതന്ത്ര്യവും പരസ്പര പൂരകങ്ങളാണെന്നും നിര്‍ഭയവും സ്വതന്ത്രവുമായ മാധ്യമപ്രവര്‍ത്തനം സാധ്യമായാല്ലെങ്കില്‍ ജനാധിപത്യം അപകടത്തിലാവുമെന്ന് 'സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് കൈവിലങ്ങിടുന്നവര്‍' എന്ന തലക്കെട്ടില്‍ പ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിച്ച ചര്‍ച്ചാ സായഹ്നം അഭിപ്രായപ്പെട്ടു. അപകടകരമാം വിധം മാധ്യമ സ്ഥാപനങ്ങള്‍ കോര്‍പറേറ്റ് വത്കരിക്കപ്പെടുകയും സര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്ന് കാട്ടുമ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ വേട്ടയാടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ചര്‍ച്ചാ സയാഹ്നം സംഘടിപ്പിച്ചത്. ......
ദോഹ: പ്രാദേശിക ഈത്തപ്പഴ മേളയ്ക്ക്
ജൂലൈ 24 ന് തുടക്കമാകും.
സൂഖ് വാഖിഫിലെ ഈസ്റ്റേൺ സ്ക്വയറിൽ നടക്കുന്ന ഫെസ്റ്റിവൽ
ഓഗസ്റ്റ് 7 ന് സമാപിക്കും.......
ദോഹ, ഖത്തർ: ആഗോളതലത്തിൽ പ്രൊഫഷണൽ-കോർപ്പറേറ്റ് ട്രെയിനിങ്ങിന്റെ മുൻനിര സ്ഥാപനമായ എഡോക്സി ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഖത്തറിൽ പുതിയ കേന്ദ്രം ആരംഭിച്ചു. ദോഹയിലെ അൽ സദ്ദ് സ്ട്രീറ്റിലുള്ള ലെ ബൊലിവാർഡ് ബിസിനസ് ടവറിലാണ് പുതിയ സെന്റർ പ്രവർത്തനം തുടങ്ങിയത്.എഡോക്സി ട്രെയിനിംഗ് സെന്ററിൻ്റെ ഖത്തർ കേന്ദ്രം ദോഹയിൽ സഫാരി ഗ്രൂപ്പ് എം.ഡി. ......
മുൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനത്തിൽ ഇൻകാസ് ഖത്തർ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണവും, "ഉമ്മൻ ചാണ്ടി ജനസേവാ" പുരസ്കാര സമർപ്പണവും, അദ്ദേഹത്തിൻ്റെ ഓർമ്മകളിരുമ്പുന്ന ആദരവിന് വേദിയായി. ഉമ്മൻ ചാണ്ടിയുടെ ജീവിതയാത്രയെക്കുറിച്ച് ഇൻകാസ് ഖത്തർ നിർമ്മിച്ച, ഏതാണ്ട് 20 മിനിറ്റോളം നീളുന്ന വീഡിയോ പ്രദർശനത്തോടെ അനുസ്മരണ ചടങ്ങുകൾ ആരംഭിച്ചപ്പോൾ, തിങ്ങി നിറഞ്ഞ ഐ.സി.സി അശോകാ ഹാളിൽ, പലരും വികാരഭരിതരായി കണ്ണുനീരടക്കാൻ പാടുപെടുന്നുണ്ടായിരുന്നു. ......